സുപ്രീംകോടതിയില്‍ ചെമ്പോല സമര്‍പ്പിച്ചതായി അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ ആചാരം സംബന്ധിച്ച് സുപ്രീംകോടതിയില്‍ ചെമ്പോല സമര്‍പ്പിച്ചതായി അറിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. അത് ആധാരമായ രേഖകളും അല്ല. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പുരാവസ്തുതട്ടിപ്പ് കേസില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

ശബരിമല കേസില്‍ ഈ ചെമ്പോല സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പന്തളം രാജകുടുംബത്തിനാണ് ലഭിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ചെമ്പോല തെളിവായി സമര്‍പ്പിച്ചതായി തന്റെ അറിവില്‍ ഇല്ലെന്ന് മുന്‍ ദേവസ്വം കമ്മിഷണര്‍ കൂടിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചെമ്പോലയെക്കുറിച്ച് പറയുന്നുണ്ടോയെന്ന പരിശോധിക്കാന്‍ അഭിഭാഷകരോട് പന്തളംരാജകുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദം ഉയര്‍ന്ന് പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡും രേഖകള്‍ പരിശോധിക്കും. പുരാവസ്തുക്കളുടെ നിജസ്ഥിതി അറിയാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...