ഹോംസ്റ്റേയിൽ ചീട്ടുകളി ; 14 പേർ പിടിയിൽ , പിടിച്ചെടുത്തത് ലക്ഷങ്ങൾ

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്. കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവർ പണം വെച്ച് ചീട്ടുകളിച്ചത്. 2,99,340 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശികളും മലയാളികളുമായിരുന്നു ഹോസ്റ്റേയിൽ മുറി വാടകയ്ക്കെടുത്ത് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.

തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല കാർത്തിക വീട്ടിൽ എൻ.എസ് ശ്രീജിത്ത്(42), ശ്രീമധുര, ഗുഡല്ലൂർ, ആലി പറമ്പിൽ വീട്ടിൽ അൻവർ സലിം(51), മൂലങ്കാവ്, കുപ്പാടി, പുഞ്ചയിൽ വീട്ടിൽ പി. സുനിൽ(34), മേപ്പാടി കുന്നമംഗലംകുന്ന്, നാലകത്ത് വീട്ടിൽ, നൗഷാദ്(44), അമ്പലവയൽ, ആയിരംകൊല്ലി, പുത്തൻവീട്ടിൽ പി.എ. അബ്ബാസ്(64), ഇരുളം മണൽവയൽ, നെഞ്ച്ശേരിയിൽ എൻ.കെ. സുകുമാരൻ(57), മൂലങ്കാവ്, കുപ്പാടി, തോട്ടു ചാലിൽവീട്ടിൽ അരുൺ ടി. തോമസ്(34), പുൽപ്പള്ളി, പാടിച്ചിറ, മൈലാടുംപാറവീട്ടിൽ ടോമി(59), നെല്ലിമാളം, മുതിരകൊല്ലി, മുറിക്കൽവീട്ടിൽ, എം.ഒ. അശോകൻ(55), പുൽപ്പള്ളി, താഴെയങ്ങാടി ആനശേരിയിൽ വീട്ടിൽ എ.ആർ. സുജിത്ത്(41), ഗുഡല്ലൂർ വി.പി വീട്ടിൽ, സിദ്ദിഖ്(55), ബത്തേരി ചെട്ടിമൂല, കൊട്ടിലിങ്കൽ വീട്ടിൽ, സുമേഷ് ശിവൻ(35), റിപ്പൺ, പാലങ്കണ്ടി വീട്ടിൽ, പി.എ. ഷാനവാസ്(32), കൊളഗപ്പാറ, കടക്കൽ വീട്ടിൽ, കെ.പി. രാജു(65) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...