തുഷാർ വെള്ളാപ്പള്ളിക്കെതിരായ സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെയുള്ള അഴിമതി കേസുകൾ റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഫോർമാൻ ഗ്രേഡ് ഒന്നായി നിയമനം ലഭിച്ച എ.രാജു വിരമിച്ച സാഹചര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ എ.രാജുവിന് നൽകേണ്ട ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്നും കോടതി ഉത്തരവിട്ടു.

2011-13 കാലയളവിൽ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായിരിക്കെ തുഷാർ വെള്ളാപ്പള്ളിയും മറ്റ് ദേവസ്വം ഭാരവാഹികളുമായി ചേർന്ന് അനധികൃത നിയമനങ്ങൾ നടത്തിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനക്കാരുടെ പ്രതിനിധിയായി ബോർഡ് അംഗമായി പ്രവർത്തിച്ചിരുന്ന എ.രാജുവിനെ ഫോർമാൻ ഗ്രേഡ് ഒന്നായി നിയമിച്ചതും, കെ.രഞ്ജിത്ത് എന്നയാളെ സിസ്റ്റം അനലിസ്റ്റായി നിയമിച്ചതും ചട്ടങ്ങൾ മറികടന്നാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...