Friday, May 9, 2025 10:59 pm

ഇഡിയുടെ നോട്ടീസിനെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. നോട്ടീസിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ ഇല്ല. കിഫ്ബിയുടെ എക്സ് ഓഫിഷ്യോ മെംബര്‍ ആയതു കൊണ്ട് മാത്രം തന്നെ ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്ന് ഐസകിന്റെ അഭിഭാഷകന്‍ വാദിച്ചു. ഫെമ ലംഘനമെന്ന പേരിലുള്ള ഇഡി നടപടി നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടെ എന്ന് കോടതി ചോദിച്ചു. ചോദ്യം ചെയ്യണോ എന്നുള്ള സംശയം മാത്രമാണ് ഇഡിക്കുള്ളതെന്ന് ഐസക് വാദിച്ചു. എന്ത് നിയമലംഘനമാണ് താൻ നടത്തിയത് എന്ന് ഇഡി വ്യക്തമാക്കണം. എന്നാല്‍ പ്രതിയായിട്ടല്ല സാക്ഷിയായി ഒരാളെ അന്വേഷണ ഏജൻസിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. നിലവിൽ എന്നെ കുറ്റാരോപിതനായിട്ടാണ് ഇഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

പക്ഷേ എന്തിന് സംശയിക്കുന്നു എന്ന് അറിയില്ല, രണ്ട് സമന്‍സും രണ്ട് രീതിയിലാണ്. വ്യക്തിവിവരങ്ങള്‍ കൊണ്ട് വരണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് കോടതി ചോദിച്ചു. ഈ രേഖകൾ ആവശ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയതിനാലാണ് ആവശ്യപ്പെട്ടതെന്ന് ഇഡി അഭിഭാഷകൻ വ്യക്തമാക്കി. അത് അവരുടെ വിവേചനാധികാരമാണ്, ഹർജി വിശദമായി പരിശോധിക്കാൻ കഴിഞ്ഞില്ല, അതിനാല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് നാല്...

0
കോഴിക്കോട്: കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം...

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 12ന്

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന...

മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍...