ഇന്ത്യൻ ചാനലുകൾ നിരോധിക്കണമെന്ന്‌ ബംഗ്ലാദേശിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

ധാക്ക : രാജ്യത്ത്‌ ഇന്ത്യൻ ടി വി ചാനലുകളുടെയെല്ലാം സംപ്രേഷണം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗ്ലാദേശ്‌ ഹൈക്കോടതിയിൽ ഹർജി. ബംഗ്ലാദേശിന്റെ സംസ്കാരത്തിനെതിരായതും യുവജനങ്ങളെ വഴിതെറ്റിക്കുന്നതുമായ വാർത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നു എന്ന്‌ കാണിച്ചാണ്‌ അഭിഭാഷകനായ എക്ലാസ്‌ ഉദ്ദിൻ ഭുയ്യൻ ഹർജി സമർപ്പിച്ചത്‌. മുഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതുമുതൽ ബംഗ്ലാദേശ്‌–- ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്‌. രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്ത സന്യാസി ചിന്മയ്‌ കൃഷ്ണ ദാസിന്റെ ജാമ്യഹർജി വാദംകേൾക്കാൻ ജനുവരി രണ്ടിലേക്ക്‌ മാറ്റി. കൃഷ്ണ ദാസിനുവേണ്ടി അഭിഭാഷകർ ഹാജരാകാത്തതിനാലാണിത്‌. അഭിഭാഷകസംഘത്തിന്റെ ഭീഷണി ഭയന്നാണ്‌ കൃഷ്ണ ദാസിനുവേണ്ടി ആരും ഹാജരാകാത്തതെന്ന്‌ അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് യുവാവ് ചിറയിൽ മുങ്ങിമരിച്ചു

0
കൊല്ലം: കൊല്ലത്ത് ചിറയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചക്കുവള്ളി...

കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം അക്വാപ്ലെയ്‌നിങ് ആണെന്ന് പ്രാഥമിക...

0
മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം...

യുഎഇയിലെ മസാഫിയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും

0
ദുബായ്: ദിവസങ്ങളായി അനുഭവപ്പെട്ട കനത്ത ചൂടിനിടെ യുഎഇയിൽ കുളിർമഴ. മസാഫി മേഖലയിൽ...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എയുടെ അടിയന്തിര പരിശോധന : നിർമ്മാണങ്ങളിലും പർച്ചേസിലും വിജിലൻസ് അന്വേഷണം...

0
​പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളും വിവിധ നിർമ്മാണ പ്രവർത്തികളും...