ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകം പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

സോൾ : ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകം പിൻവലിച്ചു. പ്രസിഡന്റ്‌ യൂൺ സുക്‌ യോളാണ് ചൊവ്വാഴ്ച രാത്രി ഏറെ വിവാദങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്ന പട്ടാള നിയമം പിൻവലിക്കുന്നതായി പറഞ്ഞത്. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വള​ഞ്ഞിരുന്നു. തുടർന്ന് സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിനു പിന്നാലെ സൈനികരെ സർക്കാർ പിൻവലിച്ചെന്നും പട്ടാളനിയമം പിൻവലിക്കുകയാണെന്നും പ്രസിഡന്റ് അറിയിച്ചു. ചൊവ്വ രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ്‌ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. ഉത്തര കൊറിയയോട്‌ അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ്‌ നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായതോടെയാണ് പ്രസിഡന്റിന്റെ അറ്റകൈനീക്കമെന്നും റിപ്പോർട്ടുണ്ടായിരുന്നു. നിയമം പുറപ്പെടുവിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രം​ഗത്തുവന്നിരുന്നു.

സ്‌പീക്കർ വൂ വോൻഷിക്‌ നാഷണൽ അസംബ്ലിയിലെത്തി പട്ടാളനിയമം സംബന്ധിച്ച്‌ സഭയിൽ വോട്ടെടുപ്പ്‌ നടത്തി. 300 അം​ഗ സഭയിൽ ഭരണപ്രതിപക്ഷ അം​ഗങ്ങളടക്കം 190പേരും പട്ടാളനിയമം പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു. ബജറ്റിനെച്ചൊല്ലി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടി ശക്തമായ പ്രതിഷേധം തുടരുന്നതും പ്രസിഡന്റിനെ പ്രതിസന്ധിയിലാക്കി. ഏപ്രിലിൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 300ൽ 192 സീറ്റും ഡെമോക്രാറ്റിക്‌ പാർടി നേടിയിരുന്നു. സ്വന്തം പീപ്പിൾസ് പവർ പാർടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...