പ്ലീഡര്‍ നിയമന വിവാദം ; മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലെ ഭിന്നത സമവായത്തിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനും തമ്മിലെ ഭിന്നത സമവായത്തിലേക്ക്. സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ സതീശനുമായും അലോഷ്യസ് സേവ്യറുമായും സംസാരിച്ചു. തേവര കോളജിൽ വെച്ച് അലോഷ്യസ് സേവ്യറെ അവഗണിച്ച് കടന്നുപോയത് മനപ്പൂർവമല്ലെന്ന് നേതാക്കൾക്ക് സതീശൻ വിശദീകരണം നൽകിയതായാണ് വിവരം. വിഷയത്തിന്മേൽ ഇനി പരസ്യപ്രതികരണം പാടില്ലെന്ന് കെഎസ്‌യു അധ്യക്ഷന് പാർട്ടി നേതൃത്വം കർശനനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരമൊരുക്കുമെന്നും നേതാക്കൾ ഉറപ്പുനൽകിയതായാണ് വിവരം.

നേരത്തെ, തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. എന്നാല്‍, മുഖ്യമന്ത്രി അലോഷ്യസിന് മുഖംകൊടുത്തതേയില്ല. പിന്നാലെ അലോഷ്യസ് പരസ്യപ്രതികരണം നടത്തുകയായിരുന്നു. കെഎസ്യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ധൃതിയിൽ പോകുകയായിരുന്നു. ഇതിനിടെ അലോഷ്യസിനെ ശ്രദ്ധിച്ചില്ലെന്നാണ് മുഖ്യമന്ത്രി മുതിർന്ന നേതാക്കൾക്ക് നൽകിയ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...