ടാറ്റയുടെ പ്രതിനിധി എന്നെയും മുഖ്യമന്ത്രിയെയും കണ്ടു ; കേരളത്തിൽ 300 കോടി നിക്ഷേപിക്കാമെന്ന് ഏറ്റു : മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപം നടത്തുമെന്ന വിഷയത്തിൽ ടാറ്റ ഗ്രൂപ്പിന്റെ വാദങ്ങൾ തെറ്റാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നതാണെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റയുടെ നിക്ഷേപത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന കമ്പനിയുടെ പ്രതികരണത്തിന് മറുപടിയായാണ് മന്ത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ടാറ്റയുടെ പ്രതിനിധികൾ തന്നെയും മുഖ്യമന്ത്രിയെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചി കണ്ടെയ്നർ ടെർമിനലിന് സമീപമുള്ള മലബാർ സിമന്റ്സിന്റെ ഭൂമിയിൽ ടാറ്റയുടെ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ നടന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രം (MoU) മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമുണ്ടെന്ന് ടാറ്റ പ്രതിനിധികൾ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു. 300 കോടിയുടെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അവർ ഉറപ്പുനൽകിയിരുന്നു.

ടാറ്റയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയും താനും ചേർന്ന് നടത്തിയ ചർച്ചയുടെ ഫോട്ടോകൾ പുറത്തുവിട്ടാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. ടാറ്റയുടെ എൻറർപ്രൈസസ് സിഇഒ ശശാങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ടാറ്റ ഗ്രൂപ്പ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നും, വ്യക്തമായ അപ്പോയിന്റ്മെന്റ് വാങ്ങി നിയമസഭയിൽ വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും മന്ത്രി ആവർത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...