സോനം വാങ്ചുക്കിനെ മാറ്റിയത് അതീവ രഹസ്യ ഓപ്പറേഷനിലൂടെ ; ആശുപത്രിയിലും നിരാഹാരം തുടർന്ന് വാങ്ചുക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിജെപിയുടെ സമരവേദിയിൽ നിന്നും സോനം വാങ്ചുക്കിനെ നീക്കിയത് അതീവ രഹസ്യമായ പോലീസ് ഓപ്പറേഷനിലൂടെയാണെന്ന വിവരങ്ങൾ പുറത്ത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പതിവ് സുരക്ഷാ ഡ്രിൽ ആണെന്ന വ്യാജേന വെള്ളിയാഴ്ച തന്നെ പോലീസ് എസ്.എച്ച്.ഒമാർക്ക് ഉന്നതതല സന്ദേശം നൽകി. തുടർന്ന്, ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പോലീസ് സ്‌റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകുകയും, അവിടെ വെച്ചുമാത്രം യഥാർത്ഥ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാതിരിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയ വൈദ്യസംഘമെന്ന വ്യാജേന മഫ്തിയിലാണ് പോലീസ് സമരസ്ഥലത്തേക്ക് കടന്നുചെന്നത്. സമരവേദിയിലെ പ്രധാന സാന്നിധ്യമായിരുന്ന ദീപ്കെ അവിടെനിന്ന് മാറുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന ശേഷമാണ് പോലീസ് വാങ്ചുക്കിനെ അവിടെനിന്നും മാറ്റിയത്.

അതേസമയം, പോലീസ് നീക്കത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് അവിടെയും തന്റെ നിരാഹാര സമരം തുടരുകയാണ്. നിലവിൽ ഐവി ഫ്ലൂയിഡോമറ്റ് മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ, വാങ്ചുക്കിനെ മാറ്റിയെങ്കിലും ജന്തർമന്തറിലെ സമരവേദിയിൽ അഭിജിത് ദിപ്കെ നിരാഹാര സമരം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...