പാലക്കാട് : പാലക്കാട് ഡിഎംഒ ഡോ. കെ പി റീത്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് ഡിഎംഒ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഡിഎംഒയുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്നലെ 631 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 421 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 201 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 8 പേരും വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.