തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റിന്റെ സമയം ഇന്ന് വൈകിട്ട് അവസാനിക്കും. വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നല്‍കിയത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നല്‍കിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
തിരുത്തലിന് വേണ്ടിയും ഓപ്ഷന്‍ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചിരുന്നു. എന്നാല്‍ സൈറ്റില്‍ പ്രവേശിച്ച ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സെര്‍വര്‍ ഡൌണ്‍ ആയതിനാല്‍ തിരുത്തല്‍ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതല്‍ സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികള്‍ക്ക് ഇനിയും ഓപ്ഷന്‍ തിരുത്തലിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്ന് വൈകിട്ടുവരെ സമയം നീട്ടി നല്‍കിയത്. പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതല്‍ പേര്‍ ലോഗിന്‍ ചെയ്തതോടെ സെര്‍വര്‍ ഡൗണാകുകയായിരുന്നു.