തിരുവനന്തപുരം: പ്ലസ്ടു വരെ യോഗ്യത ആവശ്യമായ തസ്തികകളിലേക്ക് നടത്തുന്ന ആദ്യഘട്ട പൊതുപ്രാഥമിക പരീക്ഷ ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
വകുപ്പുതല വാചാപരീക്ഷ
2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള വാചാപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓഗസ്റ്റ് 5ന് രാവിലെ 9.30ന് പി.എസ്.സി ജില്ലാ ഓഫീസില്‍ വെച്ചും എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓഗസ്റ്റ് 5ന് രാവിലെ 11.30ന് പി.എസ്.സി ജില്ലാ ഓഫീസില്‍ വെച്ചും തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓഗസ്റ്റ് 25ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ വെച്ചും പരീക്ഷ നടത്തും. ഈ മാസം 30നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട്, എറണാകുളം മേഖലകളിലെ അപേക്ഷകരും ഓഗസ്റ്റ് 20നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലെ അപേക്ഷകരും കൂടുതല്‍ വിവരങ്ങള്‍ക്കായി വകുപ്പുതല വിഭാഗം ജോയിന്റ് സെക്രട്ടറിയെ അറിയിക്കണം.ഫോണ്‍ :0471 2546303.
ആദ്യഘട്ട പ്ലസ്ടു പൊതുപ്രാഥമിക പരീക്ഷ ഓഗസ്റ്റ് 6ന്
RECENT NEWS
Advertisment