കടമ്പ : റാബിസ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. കടബ ഗവണ്മെന്റ് ഹയര്‍ സെകന്‍ഡറി പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിക്ക് തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ വേദന കുറയാഞ്ഞതിനാല്‍ പുത്തുര്‍ സ്വകാര്യ ആശുപത്രിയിലേക്കും , പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂറിലെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. നില വഷളായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. നാല് മാസങ്ങള്‍ക്ക് മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായയെ പേപ്പട്ടി കടിച്ച് ചത്തിരുന്നു. ഇതില്‍ നിന്നാകാം പെണ്‍കുട്ടിക്കും റാബിസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.