പ്ലസ് ടു വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാല്‍ സ്വദേശിനി ബാബുവിന്റെ മകള്‍ കെ.വി. ശരണ്യ(17)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെ വിവരമറിയിച്ചു. കിടപ്പുമുറിയില്‍ ചുമരിനോട് ചേര്‍ന്ന കയറില്‍ തൂങ്ങി കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതില്‍ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.

അതേസമയം കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷയായതിനാല്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാര്‍ഥിനി. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്. മരണത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ പോലീസ് വീട് സീല്‍ ചെയ്തിരിക്കുകയാണ്. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ശരണ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്തമഴ : മൂവായിരത്തോളം LPG സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിയെത്തി ; ദൃശ്യങ്ങൾ വൈറൽ

0
മുംബൈ : കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ മുങ്ങിപ്പൊങ്ങി ഗ്യാസ് നിറച്ചതും ഇല്ലാത്തതുമായ ആയിരക്കണക്കിന്...

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ

0
വയനാട്: വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം...

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

0
കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി...

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

0
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ....