നമ്പരില്ലാത്ത സ്കൂട്ടറില്‍ അഭ്യാസം – പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ ; പ്ലസ്ടൂ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : നമ്പരില്ലാത്ത സ്കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യംചെയ്യുകയുംചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ പുനലൂര്‍ പോലീസ് പിടികൂടി. രൂപവും നിറവും മാറ്റിയ സ്കൂട്ടറും പിടിച്ചെടുത്തു. കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ കുട്ടികളില്‍ ഒരാളുടെ അമ്മയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇതിനിടെ പോലീസിനുമുന്നില്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളെക്കുറിച്ച്‌ സൂചന ലഭിച്ചത്. അന്വേഷണത്തില്‍ വാഹനം വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലുള്ളതാണെന്നു കണ്ടെത്തി. ചുവപ്പുനിറമായിരുന്ന സ്കൂട്ടര്‍ കറുപ്പുനിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ വെച്ചും ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....