കശ്മീരിലെ അവന്തിപ്പോരയില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു ; ഏറ്റുമുട്ടല്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപ്പോരയിൽ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവെച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണിത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐ.ജി വിജയ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ചയോടെ ഭീകരവാദികൾ വെടിവെപ്പ് നടത്തി.

തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ ഞായറാഴ്ച രാവിലെയും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാസേനയും പോലീസും ചേർന്നാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നതെന്നും ഐ.ജി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...