പത്തനംതിട്ടയില്‍ മാത്രമല്ല കാസര്‍ഗോഡും വിദ്യാര്‍ത്ഥികള്‍ ബാബറി സ്റ്റിക്കര്‍ ഒട്ടിച്ചു കേസെടുത്ത് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പത്തനംതിട്ടയില്‍ മാത്രമല്ല കാസര്‍ഗോഡും വിദ്യാര്‍ത്ഥികള്‍ ബാബറി സ്റ്റിക്കര്‍ ഒട്ടിച്ചു കേസെടുത്ത് പോലീസ്‌. പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ബാബറി ബാഡ്ജ് പതിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തത്തിരുന്നു. ഇപ്പോഴിതാ, സമാനമായ സംഭവത്തില്‍ കാസര്‍ഗോഡും ചിലര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഡിസംബര്‍ ആറിന് ക്ലാസ് കഴിഞ്ഞതിനുശേഷം കാസര്‍കോട് കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ബാഡ്ജ് വിതരണം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. കലാപത്തിന് കാരണമായേക്കാവുന്ന വിധത്തില്‍ പ്രകോപനമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. വിഷയത്തില്‍ ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ തടഞ്ഞു വെച്ചാണ് വിദ്യാര്‍ത്ഥികളുടെ മേല്‍ ‘ഞാന്‍ ബാബരി’ എന്നെഴുതിയ ബാഡ്ജ് പതിപ്പിച്ചത്. അതേസമയം, തിങ്കളാഴ്ച രാവിലെയായിരുന്നു പത്തനംതിട്ടയില്‍ സംഭവം അരങ്ങേറിയത്. സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞ് നിര്‍ത്തി ഐയാം ബാബറി ബാഡ്ജ് കുട്ടികളുടെ വസ്ത്രത്തില്‍ പതിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....