വ്യാജ കുറിപ്പടി ഉപയോഗിച്ച്‌ നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ച ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരില്‍ പുതുവല്‍സരാഘോഷ ത്തിനായി വ്യാജ കുറിപ്പടി ഉപയോഗിച്ച്‌ നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ച ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍. കല്ലുമല സ്വദേശികളായ അലന്‍ ജോര്‍ജ്ജ് വിജയ് എന്നിവരണ് പിടിയിലായത്‌. രോഗമില്ലാത്തവര്‍ നൈട്രാസെപ്പാം കഴിച്ചാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുക. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ ഈ ഗുളിക മരുന്നു കടകളില്‍ വില്‍ക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ ഗുളികകള്‍ കണ്ടെത്തിയത്.

ലഹരി ഗുളിക എന്ന നിലയില്‍ നൈട്രാസെപ്പാം ഉപയോഗിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളാണ് നിലവില്‍ അറസ്റ്റിലായത്. അലന്‍ ജോര്‍ജ് മുന്‍പ് കഞ്ചാവ് കടത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. വിജയ് ബിരുദ വിദ്യാര്‍ഥിയാണ്. പുതുവല്‍സര ആഘോഷത്തിനായാണ് ഇരുവരും ഗുളികകള്‍ സമാഹരിച്ചതെന്നും എക്സൈസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...