പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സ്പെഷ്യല്‍ ഫീസ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ 2020-21 ബാച്ചില്‍ നിന്ന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈടാക്കിയ സ്പെഷ്യല്‍ ഫീസ് തിരികെ നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് കാരണം സ്കൂളുകള്‍ തുറക്കാത്തതിനാല്‍ 2020-21 വര്‍ഷത്തെ പ്ലസ് ടു ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കാത്തതിനാല്‍ ചില പ്രധാനാധ്യാപകര്‍ പ്രത്യേക ഫീസ് ഈടാക്കി.

ഇതിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മിക്ക സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്  തന്നെ സ്പെഷ്യല്‍ ഫീസ് അടച്ചിരുന്നു. ഹെഡ്മാസ്റ്റര്‍മാര്‍ അത് ട്രഷറിയില്‍ നിക്ഷേപിച്ചു. എന്നാല്‍, സ്പെഷ്യല്‍ ഫീസ് റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ അപ്പോഴേക്കും ഈടാക്കിയ തുക എന്തുചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....