ഭര്‍ത്താവിനെക്കുറിച്ചുള്ള നടി മീനയുടെ കുറിപ്പ് വൈറല്‍ ആകുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  ഭര്‍ത്താവിന്റെ ഓര്‍മകളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ കുറിപ്പ് പങ്കുവെച്ച് നടി മീന.  കഴിഞ്ഞ മാസം 28നാണ് നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്.   ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു.  കുറച്ചു വര്‍ഷങ്ങളായി ശ്വാസ കോശ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.  കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രോഗം ഗുരുതരമായി.  അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി.. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.

മീനയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
‘ഞങ്ങള്‍ക്ക് കിട്ടിയ മനോഹരമായ അനുഗ്രഹമായിരുന്നു നിങ്ങള്‍. പക്ഷേ വളരെ പെട്ടെന്ന് ഞങ്ങളില്‍ നിന്ന് അകന്നുപോയി.  ഞങ്ങളുടെ (എന്റെ) ഹൃദയങ്ങളില്‍ എന്നും ഉണ്ടാകും.  സ്‌നേഹവും പ്രാര്‍ത്ഥനയും അറിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങള്‍ക്ക് ഞാനും കുടുംബവും നന്ദി പറയുന്നു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ വേണം.  സ്‌നേഹവും കരുതലും പിന്തുണയും നല്‍കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ത്ഥരാണ്.’-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....