പന്നിയങ്കര ടോൾ പ്ലാസയിൽ വർധിപ്പിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസയില്‍ വര്‍ധിപ്പിച്ച ടോള്‍ പിരിവ് തുടങ്ങി. ജൂലൈ ഒന്നിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൂട്ടിയ നിരക്കില്‍ ടോള്‍ പിരിക്കുന്നത്. ഇതുപ്രകാരം പന്നിയങ്കരയിലെ ടോള്‍ നിരക്ക് 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കും. മാര്‍ച്ച്‌ ഒന്‍പതിനാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നീട് കരാര്‍ കമ്പനി ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.

ടോള്‍ കൂട്ടിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വര്‍ധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് മെയ് 27ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ തുടങ്ങുമ്പോഴുണ്ടായിരുന്ന നിരക്കിലാണ് പിരിച്ചിരുന്നത്. തുടര്‍ന്ന് ടോള്‍ നിരക്ക് കുറച്ചതിനെ ചോദ്യം ചെയ്ത് കരാര്‍ കമ്പനി സമര്‍പ്പിച്ച അപ്പീലില്‍ കരാര്‍ കമ്പനിക്ക് അനുകൂലമായ വിധി വരുകയായിരുന്നു. പ്രദേശവാസികള്‍ക്കുള്ള താല്‍ക്കാലിക സൗജന്യം തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...