ചെങ്ങന്നൂര്‍ നഗരസഭ സൗജന്യ വൈദ്യപരിശോധന – മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം 15 ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കായുള്ള വയോമിത്രം പദ്ധതിയുടെ പുതിയ കേന്ദ്രം 23-ാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ അറിയിച്ചു. കല്ലുവരമ്പ് ജംഗ്ഷന് സമീപമുള്ള വൈസ്‌മെന്‍സ് ഹാളില്‍ 15 ന് രാവിലെ 11.30 ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റ്റി. കുമാരി മുഖ്യപ്രഭാഷണം നടത്തും. പദ്ധതി പ്രകാരം മാസത്തില്‍ രണ്ടു തവണ 62 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയും സൗജന്യ മരുന്നു വിതരണവും പദ്ധതി പ്രകാരം നടത്തും.

പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍ തുടങ്ങിയവയ്ക്കും മറ്റു രോഗങ്ങള്‍ക്കുമുള്ള നിരവധി മരുന്നുകളും ഇന്‍സുലിന്‍ എന്നിവയും സൗജന്യമായി ഇവിടെ നിന്ന് ലഭിക്കും. എ.പി.എല്‍, ബി.പി എല്‍. വ്യത്യാസമില്ലാതെ പുതിയതായി പേര് രജിസ്റ്റര്‍ ചെയ്യുന്ന നഗരസഭാ പ്രദേശത്തുള്ള 62 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രകാരമുള്ള സേവനം ലഭിക്കും. രജിസ്റ്റര്‍ ചെയേണ്ടവര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നിലവിലുള്ള ചികിത്സാ – രോഗ വിവരങ്ങളുടെ രേഖകള്‍, വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു നോട്ട് ബുക്ക് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. മാസത്തില്‍ രണ്ടു തവണ രണ്ടാഴ്ച ഇടവിട്ട് സമാന രീതിയിലുളള വൈദ്യ പരിശോധനയും മരുന്നു വിതരണവും തുടര്‍ന്നും നടത്തുമെന്ന് കെ.ഷിബുരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...