പ്ലസ്‍വൺ മൂന്നാം അലോട്ട്മെന്റ് : മലപ്പുറത്ത് 32,366 കുട്ടികൾക്ക് സീറ്റില്ല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത് . ബാക്കി വിദ്യാർഥികൾ പണം നൽകി പഠിക്കേണ്ടി വരും. മലപ്പുറം ജില്ലയിൽ പ്ലസ്‍വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത് . ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം. അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ 7606 പേർ സമീപ ജില്ലക്കരാണ് . ഇവരെ മാറ്റിനിർത്തിയാലും 24,760 കുട്ടികൾ ഇനിയും അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുകയാണ് . പുതിയ ബാച്ചുകൾ വന്നില്ലെങ്കിൽ ഈ കുട്ടികളെല്ലാം പണം നൽകി പഠിക്കേണ്ടി വരും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

0
പൂനൈ : പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി....

മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

0
തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും...