പ്ലസ് വൺ : ജില്ലയിൽ ഒഴിവുള്ളത് 4776 സീറ്റുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ ജില്ലയിൽ 4776 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. 9707 സീറ്റുകളിലാണ് പ്രവേശനം നടന്നത്. 13,859 അപേക്ഷകളാണ് പ്ലസ് വണ്ണിന് ജില്ലയിൽ ലഭിച്ചത്. മെറിറ്റിൽ 710 സീറ്റുകളിൽ കുട്ടികൾ എത്തിയിട്ടില്ല. സ്‌പോർട്‌സ് ക്വാട്ട 226, മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 11, കമ്യൂണിറ്റി ക്വാട്ട 438, മാനേജ്‌മെന്റ് ക്വാട്ടയിൽ 1594, അൺഎയ്ഡഡ് ക്വാട്ടയിൽ 1797 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അപേക്ഷകൾ 3360ആയിരുന്നു. ഭിന്നശേഷിക്കാരുടേത് ഉൾപ്പെടെ 9906 മെറിറ്റ് സീറ്റുകളിൽ 7586ൽ പ്രവേശനം നൽകി.

മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം ജനറൽ വിഭാഗത്തിൽ 7637 സീറ്റുകളുണ്ടായിരുന്നതിൽ 6967ൽ പ്രവേശനം നൽകി. 670 സീറ്റുകൾ ഒഴിവുണ്ട്. മറ്റ് ഒഴിവുകൾ സംവരണ വിഭാഗത്തിന്റേതാണ്. പട്ടികജാതി വിഭാഗം സംവരണ സീറ്റുകളിൽ 53 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സ്‌പോർട്‌സ് ക്വാട്ടായിൽ 321 സീറ്റുകളുണ്ടായിരുന്നതിൽ 95ൽ മാത്രമേ പ്രവേശനം നടന്നുള്ളൂ. കമ്യൂണിറ്റി ക്വാട്ടായിൽ 858 സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിൽ ഉണ്ടായിരുന്നു. ഇതിൽ 420 കുട്ടികൾ പ്രവേശനംനേടി. മാനേജ്‌മെന്റ് ക്വാട്ടായിൽ 1750 സീറ്റുകളുണ്ടായിരുന്നതിൽ 156 സീറ്റുകളിൽ മാത്രമേ കുട്ടികളെത്തിയിട്ടുള്ളൂ. അൺഎയ്ഡഡ് വിഭാഗത്തിലെ 1852 സീറ്റുകളിൽ 55 കുട്ടികൾക്കാണ് പ്രവേശനം നൽകാനായത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി...

അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയാറായിട്ടില്ല

0
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...