പ്ലസ് വൺ അഡ്മിഷന് ഒരുങ്ങാം ; ഒൻപത് ജില്ലകളിൽ സീറ്റുകൾ കൂട്ടി, രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.. ഒൻപത് ജില്ലകളിലായി സീറ്റുകൾ വർധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ അതേ രീതിയിലാണ് ഇത്തവണയും സീറ്റ് വർധന ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം, നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ ഈ അധ്യയന വർഷവും തുടരാൻ സർക്കാർ അനുമതി നൽകി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റുകൾ വർധിപ്പിച്ചു.

കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലുമായി 20 ശതമാനം സീറ്റുകളും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ‘എച്ച്.എസ്.സി.എ.പി’ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്. ജൂൺ മൂന്നാം തീയതി വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...