സീറ്റ് ഉറപ്പിച്ച് 3 ലക്ഷം വിദ്യാര്‍ഥികള്‍ ; മലപ്പുറത്തിന് ആശങ്കവേണ്ടെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മൂന്നാം ഘട്ട അലോട്ട്മെന്‍റ് കൂടി പൂര്‍ത്തിയായതോടെ മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം ഉറപ്പിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ്. അതേസമയം മലപ്പുറത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നും ആശങ്കവേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. മൂന്നാംഘട്ട അലോട്ട്മെന്‍റില്‍ 84794 പേരാണ് പ്ലസ് വണ്‍ പ്രവേശനം ഉറപ്പിച്ചത്. ഒന്നും രണ്ടും ഘട്ട അലോട്ട്മെന്‍റുകളില്‍ 2,22,377 പേര്‍ പ്രവേശനത്തിന് അര്‍ഹരായിരുന്നു. സ്പോര്‍ട്സ് ക്വാട്ടയും കൂടി ചേര്‍ന്നതോടെ 3,11,012 പേരാണ് പ്രവേശനപട്ടികയിലുള്ളത്. എയ്ഡഡ്, മാനേജ്മെന്‍റ് കമ്മ്യൂണിറ്റി സീറ്റുകള്‍ കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് 4,27, 506 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. അതേസമയം 4,17,944 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത പഠനത്തിന് അര്‍ഹരായത്. കൂടാതെ 1,04,499 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ പോളിടെക്നിക്ക് സീറ്റുകളും സംസ്ഥാനത്തുണ്ട്.ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.

മലപ്പുറത്ത് ആവശ്യത്തിന് സീറ്റില്ല എന്ന ആശങ്ക വേണ്ടെന്നും ആവശ്യമനുസരിച്ച് സീറ്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 81,022 അപേക്ഷകരാണ് മലപ്പുറത്തുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യായങ്ങളിലായി 56,500 സീറ്റുകളാണ് മലപ്പുറത്തുള്ളത്. ആദ്യ എലോട്ട്മെന്‍റിലെ 4886 പേര്‍ പ്രവേശനം നേടിയിട്ടില്ല, ഇതോടെ ഈ സീറ്റുകള്‍ രണ്ടാം അലോട്ടമെന്‍റില്‍ ഉള്‍പ്പെടുത്തും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ പോളിടെക്നിക്ക് സീറ്റുകള്‍ ഉള്‍പ്പെടെ 76,970 സീറ്റുകളാണ് ഉന്നതപഠനത്തിനായി ജില്ലയിലുള്ളത്. പഞ്ചായത്ത് തലത്തില്‍ ‌കണക്കെടുത്ത് ആവശ്യമുള്ളയിടങ്ങളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...