ഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ- 3- ന്റെ ഔദ്യോഗിക വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക. ജിഎസ്എൽവി മാർക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വാഹനത്തിന്റെ സഹായത്തോടെയാണ് വിക്ഷേപണം. 2020 നവംബറിലാണ് ചാന്ദ്രയാൻ- 3 യാഥാർത്ഥ്യമാക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ ഭരണാനുമതി നൽകിയത്. ചാന്ദ്രയാൻ 2-ന്റെ വിക്ഷേപണം നടന്നത് 2019-ലാണ്. എന്നാൽ, ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ വിക്രം ലാൻഡ് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഐഎസ്ആർഒയുടെ സ്വപ്നങ്ങൾക്ക് മങ്ങലേറ്റത്. ഇതിന്റെ തുടർച്ചയായാണ് ചാന്ദ്രയാൻ- 3 ദൗത്യത്തിന് ഐഎസ്ആർഒ രൂപം നൽകിയത്. നിലവിൽ, ചാന്ദ്രയാൻ- 3ന്റെ പ്രോജക്ട് ഡയറക്ടർ ചുമതല വീരമുത്തുവേലുവിനാണ്. ചാന്ദ്രയാൻ 2 പ്രോജക്ട് ഡയറക്ടർ ആയിരുന്ന എം.വനിതയ്ക്ക് പകരമായാണ് വീരമുത്തുവേലുവിനെ നിയമിച്ചിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























