തിരുവനന്തപുരം: സംസ്ഥാനത്ത് മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പനയ്ക്ക് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പൂട്ട്. ഇനി മുതൽ പൂക്കടകൾ മുല്ലപ്പൂവ് മുഴം കണക്കാക്കി വിൽക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വിൽക്കുകയാണെങ്കിൽ 2000 രൂപയാണ് പിഴ ഈടാക്കുക. തൃശ്ശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നടപടി. സാധാരണയായി പൂക്കടകളിലെല്ലാം മുഴം കണക്കാക്കിയാണ് മുല്ലപ്പൂവ് വിൽക്കാറുള്ളത്. എന്നാൽ, മുഴം കണക്കാക്കുന്നതിലൂടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പരാതിക്കാരന്റെ വാദം. കൂടാതെ, മുഴം അളവ്കോൽ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി മുതൽ മുല്ലപ്പൂവ് വിവിധ അളവുകളിലാണ് വിൽക്കേണ്ടത്. മുല്ലപ്പൂ മാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയും, പൂക്കളാണെങ്കിൽ ഗ്രാം, കിലോഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം. നടപടി കടുപ്പിച്ചതോടെ, പൂക്കച്ചവടക്കാർ കടകളിൽ സ്കെയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാനദണ്ഡങ്ങൾ ലംഘിച്ച് വിൽപ്പന നടത്തിയതിനെ തുടർന്ന് കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് 2000 രൂപ പിഴ ചുമത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























