10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 24ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ് നടക്കും. ബംഗാളില്‍ ആറ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ കാലാവധിയാണ് ആഗസ്റ്റ് എട്ടിന് പൂര്‍ത്തിയാകുന്നത്. ഗോവയില്‍ ഒരു സീറ്റിലേക്കാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്‌റിയന്‍, സുമിത് ദേവ്, ഡോളസെന്‍ കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യ എന്നിവരുടെ കാലാവധി ആഗസ്റ്റ് 18നാണ് പൂര്‍ത്തിയാകുന്നത്. 294 അംഗ ബംഗാള്‍ നിയമസഭയിലെ 220 സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളെ വിജയിപ്പിക്കാനാകും. നിലവില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി ടി.എം.സിയാണ്. തെരഞ്ഞടുപ്പ് കഴിഞ്ഞാലും ഈ പദവിക്ക് ഇളക്കം തട്ടില്ല.

അതേസമയം, 77 അംഗങ്ങളുള്ള ബി.ജെ.പിക്ക് ആദ്യമായി ഒരംഗത്തെ ബംഗാള്‍ വഴി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയും. രണ്ട് വട്ടം എം.പിയായ കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യയുടെ കാലാവധിയും കഴിയുകയാണ്. എന്നാല്‍ ബംഗാള്‍ നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസിന് അടുത്തകാലത്തൊന്നും ബംഗാളില്‍ നിന്ന് ഒരംഗത്തെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കഴിയില്ല. ജൂലൈ ആറിന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 13 വരെയാണ്. 24ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഫലം പ്രഖ്യാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...