വാഹനം വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നഗരസഭ ചിറക്കടവ് തഴയശേരിയിൽ ആകാശ് (29), കായംകുളം നഗരസഭ വെളുത്തേടത്ത്‌ പടീറ്റതിൽ സജാദ് (25), തൃശൂർ ചാവക്കാട് പുന്നയൂർ എടക്കഴിയൂർ പുളിക്കൽ മുനീർ(50) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. 2022 മേയ് 22 നാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കോമന സ്വദേശി ബിനുമോന്റെ കാർ ഒന്നാം പ്രതിയായ അൻവർഷാ കൂട്ടുകാരനായ ആകാശിനെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റുമാണെന്ന് വിശ്വസിപ്പിച്ച് മാസവാടകയ്ക്കെടുത്തു. വാടക നൽകാതെയും വാഹനം തിരികെ നൽകാതെയും ബിനുവിനെ കബളിപ്പിച്ചു.

ബിനുവിന്റെ പരാതിയിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ അൻവർഷായെ 3 മാസം മുൻപ് അറസ്റ്റ് ചെയ്തു. അൻവർഷായെ ചോദ്യം ചെയ്തപ്പോൾ വാഹനം ആകാശ് വാങ്ങിയെന്നു പറഞ്ഞു. ആകാശിനെ ചോദ്യം ചെയ്തപ്പോൾ ആകാശ് സജാദ് വഴി മുനീറിന് മറിച്ചു വിറ്റതായി കണ്ടെത്തി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇവർ സമാനമായ തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്. തട്ടിയെടുക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ പൊളിക്കാൻ കൊടുക്കുകയാണ് പതിവ്. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...