ഗാർഹിക പീഡനം , ദുർമന്ത്രവാദം ; യുവതിയുടെ പരാതിയിൽ ഭർതൃപിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചാലുംമൂട്: ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയായ യുവതിയുടെ പരാതിയിൽ ഭർതൃ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ ഇഞ്ചവിള കളിയിലിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്. തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് അഞ്ചാലുംമൂട് പോലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് ഖാലിദ്. ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ സെയ്ദലി, മൂന്നാം പ്രതി അമ്മ സീന എന്നിവർ ഒളിവിലാണ്. കഴിഞ്ഞ മാർച്ചിലായിരുന്നു യുവതിയും സെയ്ദലിയും വിവാഹിതരായത്. നിർധന കുടുംബത്തിലെ അംഗമായ യുവതിയെ ഇഷ്ടപ്പെട്ട് മതാചാര പ്രകാരമാണ് വിവാഹം നടത്തിയത്. വിവാഹ ശേഷം സെയ്ദലി യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ വലത് കയ്യിൽ സിഗരറ്റ് കൊണ്ടും കത്തി ചൂടാക്കിയും പൊള്ളിക്കുകയും ചെയ്തു.

കേസിൽ അറസ്റ്റിലായ ഖാലിദും യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഖാലിദിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ദുർമന്ത്രവാദത്തിനു വിധേയയാക്കുകയും ചെയ്തതായും പരാതിയുണ്ട്. യുവതിക്ക് വണ്ണം കൂടുതലാണെന്ന കാരണത്താൽ മൂന്നാം പ്രതിയായ സീന ആഹാരം കൊടുക്കാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും സംഭവം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭർതൃവീട്ടിൽ നിന്നു രക്ഷപെട്ട് എത്തിയ യുവതി വീട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ 19ന് പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടി സ്വീകരിച്ചിരുന്നില്ല. പോലീസിന്റെ അന്വേഷണം നീണ്ടു പോയത് പ്രതിഷേധത്തിന് ഇടയാക്കുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ രണ്ടാം പ്രതി ഖാലിദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും കേസിൽ ഉൾപ്പെട്ടവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...