പ്ലസ് വണ്‍ പ്രവേശന പ്രക്രിയകള്‍ അന്തിമ ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് കൂടി പ്രസിദ്ധീകരിച്ചതോടെ ജില്ലയിലെ പ്ലസ് വണ്‍ പ്രവേശന പ്രക്രിയകള്‍ അന്തിമ ഘട്ടത്തിലേക്ക്. നിലവിലെ കണക്കുകള്‍ അനുസരിച്ച്‌ 99.61ശതമാനം അലോട്ട്മെന്റും പൂര്‍ത്തിയായി. 125സീറ്റുകളാണ് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം ഇനി ഒഴിവുള്ളത്. ജനറല്‍- 118, ഈഴവ-രണ്ട്, മുസ്ലിം- ഒന്ന്, ഹിന്ദു ഒ.ബി.സി- ഒന്ന്, എസ്.സി-രണ്ട്, ഒ.ഇ.സി- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.

3,504പേര്‍ക്ക് ഹയര്‍ ഓപ്ഷന്‍ ലഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ മൂന്നാം ഘട്ടത്തില്‍ 24,122 സീറ്റിലേക്കാണ് പ്രവേശനം നടക്കുന്നത്. താത്കാലികമായി പ്രവേശനം നേടിയവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരമുണ്ടാകില്ലെന്നും അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഫീസടച്ച്‌ 24ന് വൈകീട്ട് അഞ്ചിനുമുമ്പ്  പ്രവേശനം നേടണമെന്നും അധികൃതര്‍ അറിയിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 38,607 പേരാണ് അപേക്ഷ നല്‍കിയത്. മാനേജ്‌മെന്റ് സീറ്റും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റും ഉള്‍പ്പെടെ 38,515 സീറ്റ് ജില്ലയിലുണ്ട്.

ഒന്നാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് അഞ്ചിനും രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 16,17 തീയതികളിലുമാണ് നടന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കി ഈ മാസം 25ന് തന്നെ ക്ലാസുകള്‍ ആരംഭിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഒറിജിനല്‍ സീറ്റ്- 23,701
ആകെ സീറ്റ്- 24,122
അലോട്ട് ചെയ്തത്- 23,997
മൂന്നാം ഘട്ടില്‍ പ്രവേശനം നേടിയത്- 6,274
ഹയര്‍ ഓപ്ഷന്‍ ലഭിച്ചത്- 3,504
ഒഴിവുള്ളത്- 125
അലോട്ട്മെന്റ് പൂര്‍ത്തിയായത്- 99.61

സീറ്റുകള്‍

(വിഷയം, ബാച്ചുകള്‍, സീറ്റ്, മെറിറ്റ് സീറ്റ്, മാനേജ്‌മെന്റ് സീറ്റ് എന്ന കണക്കില്‍)

സയന്‍സ്- 368- 21,638- 13,086- 2,292

ഹ്യുമാനിറ്റീസ്- 83- 5,029- 3,618- 588

കൊമേഴ്സ്- 200- 11,848- 7,650- 1,212

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...