മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ ആഗസ്ത് 24ന് വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ ആഗസ്ത് 24ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎംജിയിലാണു ചടങ്ങ്. 2018, 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്. പബ്ലിക് സര്‍വീസ് ഡെലിവറി, പേഴ്‌സണ്‍ മാനേജ്‌മെന്റ്, പ്രൊസീജ്യറല്‍ ഇന്റെര്‍വെന്‍ഷന്‍സ്, ഡെവലപ്‌മെന്റര്‍ ഇന്റര്‍വെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലെ നൂതന ആശയാവിഷ്‌കാരത്തിനാണു പുരസ്‌കാരങ്ങള്‍.

അഞ്ചുലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാരത്തുകയായി ലഭിക്കുക. 2018ല്‍ പബ്ലിക് ഡെലിവറി വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ കേരള പൊലീസ് സൈബര്‍ ഡോമും പുരസ്‌കാരത്തിന് അര്‍ഹരായി. 2019ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇപേമെന്റ് സിസ്റ്റത്തിനാണ്്. പ്രൊസീജ്യറല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ കൈറ്റ് ഐടി ക്ലബ്, ലിറ്റില്‍ കൈറ്റ്‌സ്, ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസ് എന്നിവയും ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ നമ്മുടെ കോഴിക്കോട്, കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്കാരത്തിന് അര്‍ഹരായി.

ഇന്നൊവേറ്റിവ് ആന്റ് പാര്‍ട്ടിസിപ്പേറ്ററി പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ എറണാകുളം മനീട് കുടുംബാരോഗ്യ കേന്ദ്രത്തിനു പ്രത്യേക പുരസ്‌കാരമുണ്ട്. ഇവര്‍ക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2020ലെ പബ്ലിക് ഡെലിവറി സര്‍വീസ് പുരസ്‌കാരം കെഎസ്‌ഐഡിസിയുടെ കെസ്വിഫ്റ്റിനാണ്. പേഴ്‌സനല്‍ മാനേജ്‌മെന്റില്‍ കിലയുടെ മൂഡില്‍ ഓണ്‍ലൈന്‍ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...