ഇസ്രായേലില്‍ ചിട്ടിയുടെ പേരില്‍ പിരിച്ച പണവുമായി മലയാളികള്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ജെറുസലേം : ഇസ്രായേലില്‍ ചിട്ടിയുടെ പേരില്‍ പിരിച്ച പണവുമായി മലയാളികള്‍ മുങ്ങിയതായി പരാതി. തൃശൂര്‍ സ്വദേശി ലിജോ ജോര്‍ജ്, കണ്ണൂര്‍ സ്വദേശിനി ഷൈനി മോള്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളികളായ 350 ഓളം പ്രവാസികളുടെ പണം തട്ടിയത്. ഇന്ത്യന്‍ രൂപ 20 കോടി രൂപയ്‌ക്കുമേല്‍ തട്ടിയെടുത്തതായാണ് നിക്ഷേപകര്‍ പറയുന്നത്. സംഭവത്തില്‍ ഇസ്രായേല്‍ അധികൃതര്‍ക്കും കേരള ഡിജിപിക്കും കണ്ണൂര്‍ ജില്ലാ പോലീസിനും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഏഴു വര്‍ഷത്തോളമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന ലിജോ ജോര്‍ജ്ജും ഷൈനിയും പെര്‍ഫെക്റ്റ് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ഇവര്‍ വലിയ വാഗ്ദാനം നല്‍കിയാണ് ആളുകളില്‍ നിന്നും പണം പിരിച്ചിരുന്നത്. 5 മുതല്‍ 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇസ്രായേല്‍ കറന്‍സിയായ 5000 ഷെക്കല്‍ വീതം 15 മാസത്തേക്ക് 75000 ഷെക്കല്‍ അടക്കുകയാണെങ്കില്‍ 100000 ഷെക്കല്‍ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു ഉറപ്പ്.

ഇസ്രായേല്‍ കറന്‍സിയായ 1 ഷെക്കല്‍ ഇന്ത്യന്‍ കറന്‍സിയുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ 24.38 രൂപയാണ് മൂല്യം. ചിട്ടി അടവ് പൂര്‍ത്തിയാക്കി ഒരാളുടെ കയ്യില്‍ കിട്ടുന്ന പണം 24,38,000 ലക്ഷം ഇന്ത്യന്‍ രൂപയാണ്. 15 മാസത്തേക്കുള്ള ചിട്ടിയടവില്‍ 14 മാസം വരെ അടച്ചാല്‍ മതി. പതിനഞ്ചാം മാസത്തെ പണം അടയ്‌ക്കേണ്ടന്നും അതും കൂടി ചേര്‍ത്ത് മൊത്തം പണവും തരുമെന്നാണ് ഇവര്‍ ഉറപ്പ് നല്‍കിയിരുന്നത്. എല്ലാ കുറിയിലും ഈ നിബന്ധനയാണ് ചിട്ടി നടത്തിപ്പുകാര്‍ ബാധകമാക്കിയിരുന്നത്.

10 മാസത്തെ ചിട്ടിയില്‍ 4000 ഷെക്കല്‍ വീതം (90000 ഇന്ത്യന്‍ രൂപ) 9 മാസത്തേയ്‌ക്ക് അടച്ച നിക്ഷേപകനുള്‍പ്പെടെ നിരവധി പേര്‍ അടച്ചു തീര്‍ത്ത പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. മാത്രമല്ല ചിട്ടി ഉടമകളുമായി സംസാരിപ്പോള്‍ സമയം നീട്ടി ചോദിക്കുകയും ഉരുണ്ടുകളിക്കുകയുമാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. പരാതിക്കാരന്‍ ഉള്‍പ്പെടുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ മാത്രം 250 പേരോളം ഈ തട്ടിപ്പിനിരയായി. ഇതിന് പുറമെ 100 ഓളം പേര്‍ വേറെയും പണം നല്കിയിട്ടുണ്ടന്നാണ് പറയുന്നത്.

75 ലക്ഷത്തോളം രൂപ വരെ നഷ്ടമായവര്‍ പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. വര്‍ഷങ്ങളായി കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കൊള്ളയടിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജെറുസലേം പോലീസിലും, ഇന്ത്യന്‍ എംബസിയിലും, കേരള മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി പരിയാരം സ്വദേശിയായ ചിറക്കല്‍ വീട്ടില്‍ ലിജോ ജോര്‍ജ്ജും, കണ്ണൂര്‍ പയ്യാവൂര്‍ പണ്ടന്‍കവല സ്വാദേശിനിയായ പാലാമറ്റം വീട്ടില്‍ ഷൈനി ഷിനിലും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയിരിക്കുന്നത്.

തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ കേരളത്തിലെ ഇവരുടെ വീടുകളില്‍ അന്വേഷിച്ചെത്തിയപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ ഷൈനിയുടെ ഭര്‍ത്താവും യൂട്യൂബറുമായ ഷിനില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഷൈനിയുടെ ഭര്‍ത്താവായ ഷിനിലിനോട് വിവരം പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചല്ല താമസം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാര്‍ പറയുന്നു.

ഇരുവരും ഇസ്രായേലില്‍ നിന്ന് മുങ്ങിയ ശേഷമാണ് തട്ടിപ്പിന് ഇരയായ വിവരം പണം നല്‍കിയവര്‍ മനസിലാക്കിയത്. യൂറോപ്പിലേക്ക് കടക്കാന്‍ ഇവര്‍ നേരത്തെ ശ്രമിച്ചിരുന്നതായി പലര്‍ക്കും വിവരമുണ്ട്. പണം കൈയ്യില്‍ ഉള്ളതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനാണ് സാധ്യതയെന്നും നിക്ഷേപകര്‍ പറയുന്നു. പണം നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും നാട്ടിലേക്ക് തിരിച്ചു വരന്‍ കഴിയാതെ ഇസ്രായേലില്‍ കുടുങ്ങി കിടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...