തിരുവനന്തപുരം : ശക്തമായ മഴയെത്തുടര്‍ന്ന് മാറ്റിവവെച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഈ മാസം 18ന് നിശ്ചയിച്ചിരുന്ന പരീക്ഷയായിരുന്നു മാറ്റിവെച്ചത്. മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കില്ല. മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ശക്തമായ മഴ മാറിനില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത്. വരും ദിവസങ്ങളിലും തീവ്രമഴയ്ക്കുള്ള സാധ്യത സംസ്ഥാനത്തില്ലെന്നാണ് വിലയിരുത്തല്‍.
ശക്തമായ മഴയെത്തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ 26ന്
RECENT NEWS
Advertisment