പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം ; ഇതിനെതിരെ അധ്യാപകര്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്. പരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തിയാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത് വന്നു. അക്കാദമിക്, പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് പരീക്ഷയും അലോട്‌മെന്റും ഒരുമിച്ച്‌ വരാനിടയാക്കിയതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

രണ്ടും ഒരു ദിവസം നടത്തുന്നത് ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ഒരേ ദിവസം സ്‌കൂളുകളില്‍ എത്തുന്ന സാഹചര്യത്തിനിടയാക്കും. നാലര ലക്ഷം വിദ്യാര്‍ഥികള്‍ ഒരേ ദിവസം പരീക്ഷ എഴുതുന്നതിനിടയിലാണ് അലോട്‌മെന്റ് നടപടികള്‍ കൂടി തുടങ്ങുന്നത്. ഇത് ഗുരുതര പ്രതിസന്ധിക്കിടയാക്കുമെന്ന് പ്രധാനാധ്യാപക സംഘടന വ്യക്തമാക്കി. സെപ്തംബര്‍ 13നാണ് പ്ലസ് വണ്‍ പൊതുപരീക്ഷയും ഏകജാലകം വഴിയുളള ആദ്യഅലോട്ട്മെന്റ് പ്രക്രിയയും നിശ്ചയിച്ചിരിക്കുന്നത്. തിയതി മാറ്റി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...