പോര്‍ഷന്‍ പോലും പൂര്‍ത്തിയായില്ല സെപ്തംബര്‍ 6 ന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങുന്നതിന് പ്രതിക്ഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സെപ്തംബര്‍ ആറിന് തുടങ്ങുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പരീക്ഷാ ഹാളിലേക്ക് നീങ്ങുന്നത് ക്ലാസ് മുറി കാണാത്ത വിദ്യാര്‍ഥികള്‍. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഡ്യൂട്ടി നിച്ഛയിച്ചു കഴിഞ്ഞു. സ്‌കൂളുകളില്‍ ക്ലാസ് റൂമുകള്‍ വൃത്തിയാക്കി കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച്‌ പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്താതെ, ക്ലാസ്മുറി കാണാതെ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ മാത്രം പഠിച്ചാണ് ഇക്കുറി പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്.

കഴിഞ്ഞ അധ്യയനവര്‍ഷം നടക്കേണ്ടിയിരുന്ന പരീക്ഷ അഞ്ചുമാസം വൈകിയാണ് തുടങ്ങുന്നത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളെത്തുടര്‍ന്ന് 2020-21 അധ്യയനവര്‍ഷം പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഒരുദിവസംപോലും നേരില്‍ ക്ലാസ്മുറികളിലെത്തിയിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം നേരില്‍ കണ്ടിട്ടില്ല. സംസ്ഥാനത്ത് നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്കുമുമ്പ് ഒരാഴ്ചയെങ്കിലും കുട്ടികളുമായി ക്ലാസ്മുറികളില്‍ ഒരുമിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഏതാണ്ട് അവസാനിച്ചു.

പൊതുപരീക്ഷയ്ക്ക് മുമ്പുള്ള മാതൃകാ പരീക്ഷപോലും ഓണ്‍ലൈനായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലുവരെയാണ് പ്ലസ് വണ്‍ മോഡല്‍ പരീക്ഷ. അധ്യാപക സംഘടനകളുടെ സമ്മര്‍ദമാണ് ഓണ്‍ലൈന്‍ വഴിയെങ്കിലും മോഡല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സിലബസ് വെട്ടിച്ചുരുക്കി വിദ്യാഭ്യാസ വകുപ്പ് പ്രധാനപാഠങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതുപോലും പലയിടത്തും പഠിപ്പിച്ചു തീര്‍ത്തിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...