പ്ലസ് വൺ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബർ 6മുതൽ 16 വരെ : ടൈം ടേബിൾ പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2021 സെപ്റ്റംബർ 6ന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുക. ജൂൺ 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19ആണ്. ഒന്നാം വർഷ പരീക്ഷയ്ക്ക് 20 രൂപയോടൊപ്പം ദിവസം 5 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി ജൂൺ 23 ആണ്.

600 രൂപ സൂപ്പർ ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 26/06/2021. സപ്ലിമെന്ററി/ലാറ്ററൽ എൻട്രി/റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ്അടയ്ക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ യാതൊരു കാരണവശാലും ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. പരീക്ഷാ വിജ്ഞാപനം ഹയർ സെക്കന്ററി പോർട്ടലായ www.dhsekerala.gov.in ൽ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...