മലപ്പുറത്ത് പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികളുടെ കൂട്ടത്തല്ല് ; അധ്യാപകരെയും വളഞ്ഞിട്ട് തല്ലി – വീഡിയോ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. പിടിച്ച് മാറ്റാനെത്തിയ അധ്യാപകരെയും വളഞ്ഞിട്ട് തല്ലി.  അടി റോട്ടിലിറങ്ങിയതോടെ നാട്ടുകാർ കൈകാര്യം ചെയ്ത് വിദ്യാർഥികളെ സ്കൂളിലേക്ക് തന്നെ കയറ്റി. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ്  ചേരിതിരിഞ്ഞ് അടിതുടങ്ങിയത്. സ്കൂളിനകത്തായിരുന്നു ആദ്യം അടി പൊട്ടിയത്. പിടിച്ചുമാറ്റാനെത്തിയ അധ്യാപകർക്കും രക്ഷയുണ്ടായിരുന്നില്ല. അധ്യാപകരെയും വിദ്യാർഥികൾ പൊതിരെ തല്ലി. അടി സ്കൂളിന് പുറത്തെത്തിയതോടെ വിഷയത്തിൽ നാട്ടുകാരും ഇടപെട്ടു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത വിദ്യാർഥികൾക്കും നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി.

പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്ത സംഭവമാണ് പിന്നീട് അടിയിൽ കലാശിച്ചതന്ന് വിദ്യാർത്ഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ദിച്ചെന്നും ഇതിന്  പകരം വീട്ടലാണ് നടന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. സ്കൂൾ ബാഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും ചില വിദ്യാർഥികളെ നിയന്ത്രിക്കാൻ അധ്യാപകർക്കും പിടിഎക്കും കഴിയാത്ത അവസ്ഥയാണന്നും നാട്ടുകാർ പറയുന്നു. അക്രമം കാണിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടത്തല്ലിൽ പൊലീസ് ഇതു വരെ കേസ് എടുത്തിട്ടില്ല. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...