പ്ലസ് ‌വൺ കാലത്തെ പീഡനം : ഏഴു വർഷത്തിന് ശേഷം ഇരുപത്തിമൂന്നുകാരിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഴു വര്‍ഷം മുമ്പ് പ്ലസ്‌വണ്ണിന് പഠിക്കുന്ന കാലത്ത് താന്‍ പീഡനത്തിന് ഇരയായി എന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ സഹപാഠിയെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു. നാരങ്ങാനം കടമ്മനിട്ട അന്ത്യാളന്‍കാവ് കാഞ്ഞിരത്തോലില്‍ വീട്ടില്‍ സുമേഷ് സുനില്‍ (24) ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസ്സ് മുതല്‍ ഇരുവരും ഒരുമിച്ച് പഠിച്ചവരാണ് വാദിയും പ്രതിയും. നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതായും കൈവശപ്പെടുത്തിയ തന്റെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും യുവതി മൊഴിയില്‍ പറയുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ വിളിക്കാനും വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാനും തുടങ്ങിയത്. അമ്മയുടെ ഫോണാണ് പെണ്‍കുട്ടി അന്ന് ഉപയോഗിച്ചത്. 2018 ജനുവരിയിലെ ഒരു ശനിയാഴ്ചയാണ് പീഡനത്തിന് തുടക്കം. സ്‌കൂളില്‍ ക്ലാസില്ലാത്ത സമയം ട്യൂഷന്‍ കഴിഞ്ഞു ബസ് സ്‌റ്റോപ്പില്‍ നില്‍ക്കവേ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു നിര്‍ബന്ധിപ്പിച്ച് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കല്യാണം കഴിക്കാമെന്ന് വാക്കു നല്‍കിയ ശേഷം കമ്പ്യൂട്ടര്‍ ലാബിലെ തിണ്ണയില്‍ വെച്ച് ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.

കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങളുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തി പിന്നീട് പലതവണ 2019 വരെയുള്ള കാലയളവില്‍ ഇതേസ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ പക്കല്‍ നിന്നും ഫോണ്‍ വഴി നഗ്നഫോട്ടോകള്‍ അയച്ചു വാങ്ങുകയും ഇവ കാട്ടി നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് തുടരുകയും ചെയ്തുവെന്നാണ് മൊഴി. 2023 വരെ ഫോണിലൂടെ ബന്ധം തുടര്‍ന്നുവെന്നും പ്രതി മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി അറിഞ്ഞപ്പോള്‍ പിണങ്ങി പിന്മാറിയെന്നും യുവതി മൊഴിനല്‍കി. ഫോണില്‍ വിളിച്ച് നഗ്നചിത്രങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.

ഒരു വര്‍ഷമായി മറ്റൊരു യുവാവുമായി താന്‍ അടുപ്പത്തിലായത് അറിഞ്ഞ പ്രതി ചിത്രങ്ങളും ദൃശ്യങ്ങളും അയാള്‍ക്ക് അയച്ചു കൊടുത്തുവെന്നും മറ്റും പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ യുവതി മൊഴി നല്‍കി. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അവിടെയെത്തി അന്വേഷണം നടത്തി. ടെക്‌നോപാര്‍ക്കിലെ കൊമെര്‍ഷ്യല്‍ ബില്‍ഡിങ്ങിന് സമീപത്തുനിന്നും കണ്ടെത്തി. പിടികൂടി മെഡിക്കല്‍ പരിശോധന നടത്തി സ്‌റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനക്കും തുടര്‍ നടപടികള്‍ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതലായി ചോദ്യം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...