Saturday, June 15, 2024 7:41 am

പ്ലസ് വണ്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുന്നിക്കോട് : പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി പ്ലസ് വണ്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തു. തലവൂര്‍ ഞാറക്കാട് നന്ദനത്തില്‍ സനല്‍ കുമാര്‍ അനിത ദമ്പതിമാരുടെ മകള്‍ സനിഗയാണ് (17) വീട്ടില്‍ തൂങ്ങിമരിച്ചത്. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഇന്നും വാര്‍ഷിക പരീക്ഷ ഈമാസം പതിമൂന്നിന് ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ.

അനിതയ്ക്ക് മാന്നാറിലാണ് ജോലി. അതുകൊണ്ട് ആഴ്ചയിലൊരിക്കലേ വീട്ടില്‍ വരാറുള്ളു. ആശാരിപ്പണിക്കാരനായ സനല്‍കുമാര്‍ രാത്രി എട്ടോടെയാണ് ജോലി കഴിഞ്ഞ് എത്തുന്നത്. സഹോദരി കോട്ടവട്ടത്തുള്ള കുടുംബവീട്ടിലായിരുന്നു. വൈകിട്ട് പല തവണ ഫോണില്‍ വിളിച്ചിട്ടും സനിഗ ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് അനിത അയല്‍വീട്ടുകാരിയെ വിളിച്ചു. ഇവര്‍ വന്ന് നോക്കിയപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പോയതാകാമെന്ന് കരുതി തിരക്കിച്ചെന്നെങ്കിലും കണ്ടില്ല.

വീണ്ടുമെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ബോദ്ധ്യമായി. ഇതോടെ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പും ലഭിച്ചു. പുനലൂര്‍ ഗവ.എച്ച്‌.എസ്.എസ് വിദ്യാര്‍ത്ഥിനിയായ സനിഗ ടിക് ടോക്കിലും താരമായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനി സനിതയാണ് സഹോദരി.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല,​ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്ബരുകള്‍ – 1056, 0471- 2552056)

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറ്റലി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
അപുലിയ: ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ ഉത്പ്പാദനക്ഷമമായ ഒരു ദിവസമാണ് കടന്നുപോയതെന്ന...

ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി

0
മൂന്നാർ: ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. അടിമാലി കുരിശുപാറ...

സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം

0
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന പോലീസ്...

കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം വിശ്വസിച്ചു ; സ്വയം തൊഴിലിനിറങ്ങിയ ആയിരങ്ങള്‍ കടക്കെണിയിൽ

0
കോഴിക്കോട് : കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം വിശ്വസിച്ച് സ്വയം തൊഴില്‍ സംരംഭം...