വയോധികയെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : വയോധികയെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടനാട് ഭാഗത്ത് ഒറ്റക്ക് താമസിക്കുന്ന 66കാരിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഉദയംപേരൂര്‍ കണ്ടനാട് കരയില്‍ ഇടയത് മുഗള്‍ ഭാഗത്ത് ഇളയിടത്ത്കുടി വീട്ടില്‍ ഷൈജുവിനെയാണ് (39) ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം. കാറില്‍ വയോധികയുടെ വീടിനുസമീപം എത്തിയ പ്രതി മുന്‍വാതിലിലൂടെ കയറി വാതില്‍ അടച്ചു കുറ്റിയിടുന്നത് കണ്ട് പേടിച്ച വയോധിക പിന്‍വാതിലിലൂടെ ഇറങ്ങിയോടി അയല്‍പക്കത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. അയല്‍വാസികളും മറ്റും എത്തുന്നതിനുമുമ്പ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതി ലഭിച്ച ഉടന്‍ അന്വേഷണം ആരംഭിച്ചിരുന്നു. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ, വീടുകയറി ആക്രമിച്ചതിന് വീട്ടമ്മയെ ഉപദ്രവിച്ചതിന് ഒരു കേസും മദ്യം സൂക്ഷിച്ച കാര്യം പോലീസില്‍ അറിയിച്ചെന്ന് ആരോപിച്ച്‌ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും ഉദയംപേരൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 60ഓളം കുപ്പി വിദേശമദ്യം സൂക്ഷിച്ചതിന് പ്രതിക്കെതിരെ പിറവം പോലീസ് സ്റ്റേഷനിലും കേസുണ്ട്. പ്രതിയെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...