തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കയത്തിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു. കണ്ണാറ ഒരപ്പന്‍ കെട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയ മണ്ണുത്തി പൊറത്തൂര്‍ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകള്‍ ഡാരസ് മരിയ (16) യാണു മരിച്ചത്. ഡാരസിനോടൊപ്പം കയത്തില്‍ വീണു പരുക്കേറ്റ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പില്‍ നിഷാദിന്റെ മകന്‍ റയാണ്‍ (5) അപകടനില തരണം ചെയ്തു.

കുടുംബത്തോടും ബന്ധുക്കള്‍ക്കും ഒപ്പം എത്തിയതായിരുന്നു ഡാരസ്. വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് അപകടമുണ്ടായത്. കുട്ടികള്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി ഇരുവരും ഒരുമിച്ച്‌ കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് കയത്തില്‍ നിന്നും കുട്ടികളെ കയറ്റിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല. തൃശൂര്‍ നിര്‍മ്മല മാതാ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഡാരസ്. ഡാരസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണു റയാണ്‍. ഡാരസിന്റെ അച്ഛന്‍ ഷൈജു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റാണ്. അമ്മ: ഗ്രീന്‍സ് (പാലക്കാട് ജില്ലാ ആശുപത്രി ലാബ് ടെക്‌നിഷ്യന്‍). സഹോദരന്‍ ഡെനീസ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...