കനത്ത മഴ ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് :  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കാല്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്.

ചെന്നൈയിലെ മൗണ്ട് റോഡ്, ജിഎസ് ചെട്ടി റോഡ്, ടീ നഗര്‍, കെ കെ നഗര്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് ഉയരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനായി കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇടവെട്ട് പെയ്യുന്ന മഴ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചൂളൈമേട്, അമിഞ്ചിക്കര, അണ്ണാ നഗര്‍, മൈലാപൂര്‍, മന്ദവേലി, ഗിണ്ടി, ആലന്തൂര്‍, മീനമ്പാക്കം, തേനാംപെട്ട്, പാരിസ് കോര്‍ണര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം കനത്ത മഴയാണ് ലഭിച്ചത്.

10 സെന്റിമീറ്ററിലധികം മഴയാണ് പലയിടങ്ങളിലും പെയ്തത്. 100 വര്‍ഷത്തിനിടെ ചെന്നൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ ദിവസങ്ങളിലേതെന്ന് ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണര്‍ പറഞ്ഞു. ചുഴലിക്കാറ്റ് ഇപ്പോഴും തീരത്തോട് അടുത്തുനില്‍ക്കുന്നതിനാലാണ് മഴ തുടരുന്നത്. തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...