മൊബൈല്‍ ഫോണിന് അടിമയായ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കല്ലന്പലത്ത് മൊബൈൽ ഉപയോഗത്തിന് അടിമയായ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കല്ലമ്പലം നടത്തറയിലെ വീട്ടിലാണ് പെണ്‍കുട്ടി ശനിയാഴ്ച ആത്മഹത്യ ചെയ്തത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കള്‍ ആരും ഇല്ലെന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടുവെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു.

താന്‍ മൊബൈലില്‍ അടിമയായതിനാല്‍ തന്‍റെ ഇളയ സഹോദരിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുതെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മൊബൈലിന് അടിമയായ താന്‍ വിഷാദ രോഗത്തിന് അടിമയായി എന്ന് പറയുന്ന പെണ്‍കുട്ടി ഇതുമൂലമുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. മൊബൈലിന് അടിമയായത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന അടക്കം നടത്തും. മ-ൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...

വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി

0
തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട്...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....