കൊല്ലത്ത് പ്ലസ്‌ വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കടയ്ക്കലിൽ പ്ലസ്‌ വൺ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ. സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു. അഞ്ചൽ കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. വയല വിവിഎംജിഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളാണിവർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നടക്കുന്നുണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർഥികൾ സ്കൂൾ യൂണിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

തുടർന്ന് സംഭവം ഒത്തുതീർപ്പാക്കിയെന്നും മർദനമേറ്റ വിദ്യാർഥികൾ പറയുന്നു. അതിനിടെ, കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്ലസ്‌ വൺ വിദ്യാർഥികൾ പങ്കുവച്ച ഫോട്ടോയിൽ പ്ലസ്ടു വിദ്യാർഥികൾ മോശം കമന്റിട്ടതിന്റെ പേരിൽ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...