പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ച് പുഴയോരത്ത് കുഴഞ്ഞുവീണു ; ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ പോലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്. നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കഴിഞ്ഞ 25ാം തീയതി കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. സഹപാഠികള്‍ മദ്യം നല്‍കിയെന്നായിരുന്നു കുട്ടികള്‍ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്‌കോ ഔട്ട് ലെറ്റില്‍നിന്നും വാങ്ങിയതാണെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. പതിനെട്ടുവയസ് പൂര്‍ത്തിയാകത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പോലും മദ്യം നല്‍കിയിട്ടില്ലെന്നാണ് ബെവ്‌കോ ജീവനക്കാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...