തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവർക്ക് ഇന്ന് വൈകിട്ട് നാല് മണി വരെ പ്രവേശനം നേടാൻ അവസരം. ഇത്തവണ വിവിധ ക്വാട്ടകളിൽ നിന്നും മെറിറ്റിലേക്ക് മാറ്റിയത് ഉൾപ്പെടെ 45,394 സീറ്റുകളിൽ 35,163 വിദ്യാർത്ഥികൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയിട്ടുണ്ട്. ഇത്തവണ ലഭിച്ച 68,739 അപേക്ഷകളിൽ 67,596 എണ്ണമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഇന്നലെ മുതലാണ് സപ്ലിമെന്ററി ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ആരംഭിച്ചത്. ഇന്ന് പ്രവേശന പ്രവേശന നടപടികൾ പൂർത്തിയാകുന്നതോടെ, തുടർ അലോട്ട്മെന്റ് വിവരങ്ങൾ 18-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
അടുത്ത ഘട്ടത്തിൽ താലൂക്ക് തലത്തിൽ പ്രവേശനം നേടാത്തവരുടെ എണ്ണമെടുത്ത് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി കുട്ടികൾ ഇക്കുറിയും അഡ്മിഷൻ പട്ടികയ്ക്ക് പുറത്തു നിൽക്കുന്നതിനാൽ, ആവശ്യമുള്ള ഇടങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ 81 ബാച്ചുകൾ തുടർന്നതിനോടൊപ്പം, മലപ്പുറം ജില്ലയിൽ ഇത്തവണ 14 ബാച്ചുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























