Wednesday, May 29, 2024 5:15 am

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു ; ഹയർ സെക്കൻഡറിയിൽ 82.95% വിജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും.

സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്കൂളുകൾ സമ്പൂർണ വിജയമെന്ന് നേട്ടം കൈവരിച്ചു. ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33815 പേരാണ്. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസുൽ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്കൂളുകൾ 86. 31 ശതമാനം വിജയം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 82.70 ശതമാനവും രേഖപ്പെടുത്തി.

ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠനത്തിന് അർഹരായവർ 22338 പേരും. ഏറ്റവും കൂടുതൽ വിജയം വയനാട്ടിലാണ്. 20 സ്കൂളുകൾ സമ്പൂർണ വിജയം നേടി. 373 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ജൂൺ 2 മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രയൽ അലോട്മെന്റ് ജൂൺ 13 ന് ഉണ്ടാകും. ആദ്യ അലോട്ട്മെൻ്റ് ജൂൺ 19 നും. കേരളത്തിൽ പ്ലസ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും എന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ല റിസൾട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകും കൂടുതൽ സ്കോളർഷിപ്പ് ഏർപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂരില്‍ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി റിപ്പോർട്ടുകൾ

0
പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ...

വൈദ്യുതി ; ജൂണിലും 19 പൈസ സർച്ചാർജ്

0
തിരുവനന്തപുരം: വൈദ്യുതിക്ക് ജൂണിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. കെ.എസ്.ഇ.ബി...

കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

0
കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം ഞാറയ്ക്കൽ ഇടവനക്കാട് കോട്ടത്തറ...

നിസാൻ മാഗ്‌നൈറ്റ് ഗെസ സിവിടി എത്തി

0
2023 മെയ് മാസത്തിൽ നിസാൻ ഇന്ത്യ മാഗ്നൈറ്റ് ഗീസ സ്പെഷ്യൽ എഡിഷൻ...