ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിനി വടക്കെ ശല്യാംപാറ പാന്നെപ്പാല അലിയാരുടെ മകൾ അസ്ലഹ (17) ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഖബറടക്കം വ്യാഴാഴ്ച്ച വൈകീട്ട് നാലിന് ശല്യാംപാറ മുഹ്യിദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. നസീമയാണ് മാതാവ്. ഷാഹുൽ,അഹ്സന, അഫ്ലഹ എന്നിവർ സഹോദരങ്ങളാണ്.
പ്ലസ് ടു വിദ്യാർഥിനി ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണു മരിച്ചു
RECENT NEWS
Advertisment




























